GK News

വെള്ള പാമ്പ്


വടക്കന്‍ ഓസ്ട്രേലിയയിലെ വനാതിര്‍ത്തിയിലെ   ടെറിട്ടറി വന്യജീവി പാര്‍ക്കിലാണ് അപൂർവങ്ങളില്‍ അപൂർവമായ ഒരു പാമ്പിനെ കണ്ടെത്തിയത്.  ഇതുവരെ കാണാത്ത ഇനം പാമ്പിനെ കണ്ടതോടെ പ്രദേശവാസികളാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി  പാമ്പിനെ വിശദമായ പരിശോധയ്ക്ക് വിധേയമാക്കി .സാധാരണയായി കടുത്ത തവിട്ട് നിറത്തില്‍ കാണപ്പെടുന്ന സ്ലേറ്റി ഗ്രേ ഇനത്തില്‍ പെട്ട പാമ്പിനെയാണ് പാല്‍ പോലെ വെളുത്ത നിറത്തിൽ ഇവിടെ കണ്ടെത്തിയത്.ആൽബിനോ രോഗബാധയാണ് പാമ്പിന്റെ വെളുത്ത നിറത്തിനു പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണയായി ആല്‍ബിനോ എന്ന ജനിതകരോഗം ബാധിക്കുന്ന ജീവികളുടെ കണ്ണുകള്‍ കടുത്ത പിങ്ക് നിറത്തിലാണ് കാണപ്പെടാറുള്ളത്. എന്നാൽ ഈ പാമ്പിന്റെ കണ്ണ് തവിട്ട് നിറത്തിലാണ്. ഏതായാലും പാമ്പിന്‍റെ അപൂര്‍വ്വ രൂപം കണക്കിലെടുത്ത് ഇതിന് പ്രത്യേക സംരക്ഷണം നൽകാനാണ് അധികൃതരുടെ തീരുമാനം.

ഒപ്പം പാമ്പില്‍ നിന്ന് അലര്‍ജിയും മറ്റു രോഗങ്ങളും വേറെ ജീവികളിലേക്ക് പടരാതിരിക്കാനും ഇതിനെ പ്രത്യേകം സൂക്ഷിക്കുന്നത് ഉപകരിക്കുമെന്നാണ് അധികൃതരുടെ വാദം

September 18
12:53 2017

Write a Comment