reporter News

ഇല്ലിക്കൽ ഡാമിനെ മാലിന്യത്തിൽ നിന്നും രക്ഷിക്കണം

മാലിന്യം നിറഞ്ഞുകിടക്കുന്ന ഇല്ലിക്കൽ ഡാം


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂർ, പൂമംഗലം, കാറളം തുടങ്ങി പഞ്ചായത്തുകളിലെ വിതരണംചെയ്യുന്ന കുടിവെള്ള സ്രോതസ്സായ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ ഡാമിൽ മാലിന്യം കുന്നുകൂടുന്നു. ചണ്ടിയും പ്ലാസ്റ്റിക് മാലിന്യവും ഡാമിൽകെട്ടികിടക്കുകയാണ്. കുടിവെള്ളത്തിനായി മൂന്നുപഞ്ചായത്തും നഗരസഭയും ഈ ഡാമിനെയാണ് ആശ്രയിക്കുന്നത്. ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന 'പുഴ പഠനയാത്ര' യുടെ ഭാഗമായി കരുവന്നൂർ പുഴ സന്ദർശിച്ചപ്പോഴാണ് ഡാമിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും പ്രധാനപ്പെട്ട ഈ കുടിവെള്ളസ്രോതസ്സിനെ മാലിന്യനിക്ഷേപത്തിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സീഡ് വിദ്യാർഥികൾ എം.പി., എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്‌സൺ എന്നിവർക്ക് നിവേദനം നൽകി. പുഴപഠനയാത്രക്ക് സീഡ് കോ-ഓർഡിനേറ്റർ ഒ.എസ്. ശ്രീജിത്ത് , വിദ്യാർഥികളായ എം. ശ്രീലക്ഷ്മി, കെ.ജെ. ജിതാ.കെ.ജെ, സുനീഷ്, മുഹമ്മദ് ഷെബീർ, ടി. സൂരജ്, വിവേക് എന്നിവർ നേതൃത്വം നൽകി. 


ടി.എസ്. ഹരികൃഷ്ണൻ (സീഡ് റിപ്പോർട്ടർ, നാഷണൽ എച്ച്.എസ്.എസ്. , ഇരിങ്ങാലക്കുട)


September 19
12:53 2017

Write a Comment