SEED News

ലഹരി മുക്ത സന്ദേശവുമായി സീഡ് നന്മ പ്രവർത്തകർ

ഇരവിപേരൂർ: ലഹരിക്കെതിരെ സന്ദേശവുമായി സീഡ് നന്മ പ്രവർത്തകർ. ഗവ.യു.പി.എസ്.ഇരവിപേരൂരിലെ മാത്യഭൂമി സീഡ്,  മാതൃഭൂമി വി.കെ.സി. നന്മ ക്ലബ്ബുകൾ  ഓണത്തോടനുബന്ധിച്ച് ഇത്തരം ഒരു പ്രവർത്തനവുമായി മുന്നോട്ടു വന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി വരുന്ന ഓണക്കാലത്ത് ലഹരിക്കെതിരെയുള്ള സന്ദേശം ഉയർത്തിക്കാട്ടുന്നത് അനിവാര്യം ആണെന്ന് മനസ്സിലാക്കിയ ക്ലബ്  പ്രവർത്തകർ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് ഒരുക്കുകയായിരുന്നു. അതോടൊപ്പം സ്കൂളിലെ സീഡ് പോലീസിന്റെ സഹായത്തോടെ കുട്ടികൾക്കിടയിൽ ഉള്ള ലഹരി ഉപയോഗം നീരിക്ഷിക്കാനും അത് അധ്യാപകരെ അറിയിക്കാനും തീരുമാനം എടുത്തു.  മല്ലപ്പള്ളി ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ശ്രീ.ബിനു വർഗ്ഗീസ് ക്ലാസ്സ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും അതുണ്ടാക്കുന്ന അപകടങ്ങളും അദ്ദേഹം വിവരിച്ചു.കൂടാതെ അഭിവന്ദ്യ മാർ ക്രിസോസ്റ്റം തിരുമേനി നർമ്മത്തിൽ പൊതിഞ്ഞ ഓണ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഗീത അനിൽകുമാർ, പി.റ്റി.എ.പ്രസിഡന്റ് ശ്രീമതി പൊന്നമ്മ കേശവൻ, ശ്രീമതി മോളി, ശ്രീമതി റോഷ്ന, ശ്രീമതി റീന ജോസ്, നന്മ സ്കൂൾ കോർഡിനേറ്റർ ജോളി എന്നിവർ പങ്കെടുത്തു

September 21
12:53 2017

Write a Comment

Related News