SEED News

കടലാമസംരക്ഷണത്തിന് സീഡ് വിദ്യാർഥികൾ രംഗത്ത്

ആലപ്പുഴ: കടലാമകൾക്ക് കാവലാളാകാനുള്ള ആഹ്വാനവുമായി വിദ്യാർഥികൾ രംഗത്തിറങ്ങി.
പുന്നപ്ര ചള്ളി കടപ്പുറത്ത് മോഡൽ റസിഡൻഷ്യൽ സ്കൂൾവിദ്യാർഥികളാണ് ബോധവത്കരണവുമായി ഇറങ്ങിയത്. കഴിഞ്ഞദിവസം ആലപ്പുഴ കടപ്പുറത്ത് വലയിൽ കുരുങ്ങിയ കടലാമകളുടെ വിവരം മാതൃഭൂമിയിലൂടെ അറിഞ്ഞാണ് സീഡ് അംഗങ്ങൾ രംഗത്തിറങ്ങിയത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കാണ് ബോധവത്കരണം നടത്തിയത്. 
കടലാമ മത്സ്യത്തൊഴിലാളികളുടെ മിത്രമാണ്. കടൽച്ചൊറികളെ ആഹാരമാക്കുന്ന കടലാമ കടലിലെ ജൈവമാലിന്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. മത്സ്യബന്ധനവലകളും മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും വലിച്ചെറിയുന്നത് ഇവയുടെ ജീവന് ഭീഷണിയാകും. കടലാമമുട്ടയും ഇറച്ചിയും ഭക്ഷിക്കുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കും. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്റെ സംരക്ഷിതപ്പട്ടികയിലുള്ള ഇവയെ രക്ഷിക്കേണ്ടത് ആവശ്യമാണെന്നും വിദ്യാർഥികൾ ധരിപ്പിച്ചു.
പുന്നപ്ര ചള്ളിയിൽ കടൽത്തീരത്ത് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ കടലാമസംരക്ഷണത്തിന് ബോധവത്കരണം നടത്തുന്നു.

September 22
12:53 2017

Write a Comment

Related News