reporter News

ഞങ്ങൾക്കു സ്കൂളിൽ പോകണ്ടേ അസുഖം വന്നാൽ ചികിത്സിക്കണ്ടേ


പൂമാല : വെളിയാമറ്റം പഞ്ചായത്തിലെ പൂമാല ട്രൈബൽ സ്കൂളിൽ പഠിക്കുന്ന ഞാനും എന്റെ കൂട്ടുകാരും വാളിയംതോട് എന്ന വലിയ ആറ് കടന്നാണ് സ്കൂളിൽ വരുന്നത്. മഴയുള്ള ദിവസങ്ങളിൽ തോട്ടിലെ ശക്തമായ ഒഴുക്കുമൂലം സ്കൂളിൽ എത്താനോ, ആശുപത്രിയിൽ പോകാനോ സാധ്യമല്ല. 


ശക്തമായ ഒഴുക്കിലൂടെ ബാഗുമായി ആറുകടക്കാൻ ബുദ്ധിമുട്ടാണ്. വെള്ളത്തിന്റെ ഒഴുക്കു കുറയുന്നതു വരെ കാട്ടിൽ കാത്തുനിൽക്കേണ്ടി വരുന്നു. ഇതിനാൽ ഞങ്ങൾക്ക് മഴയുള്ള ദിവസങ്ങളിൽ പലപ്പോഴും സ്കൂളിലെത്താൻ സാധിക്കുന്നില്ല. വൈകിട്ട്  വീട്ടിൽ എത്തുന്നതും ഏറെ വൈകിയാണ്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. 


വാളിയംതോട് ആറിനു കുറുകെ പാലം പണിതാൽ ഈ പ്രശ്നത്തിനു പരിഹാരമാകും. കൂവക്കണ്ടത്തു നിന്നും വാളിയംതോട് വരെയുള്ള  റോഡ് സഞ്ചാരയോഗ്യമാക്കണം. എങ്കിൽ ഇവിടുത്തെ 60 ഓളം ആദിവാസി കുടുംബങ്ങൾക്ക് സഹായമാകും. 


കൂവക്കണ്ടത്ത്

പ്രാഥമിക ആരോഗ്യ കേന്ദ്രം വേണം


 അസുഖം വന്നാൽ ആശുപത്രിയിലെത്തുവാനാണ് ഏറെ ബുദ്ധിമുണ്ട്. മഴക്കാലത്തും , രാത്രിയിലും വാഹനം ലഭിക്കാൻ ബുദ്ധിമുട്ടാണ്. പൂമാലയിലെ ഹോമിയോ ആശുപത്രിയാണ് ഏറ്റവും അടുത്തുള്ളത്, ഇത് ഉച്ചവരെ മാത്രമേ പ്രവർത്തിക്കൂ. പിന്നീടുള്ളത് പന്നി മറ്റത്തെ സ്വകാര്യ ആശുപത്രിയും.തൊടുപുഴ താലൂക്ക് ആശുപത്രിയാണ് ആദിവാസികളുൾപ്പെടെയുള്ളവർ ഏറ്റവും അധികം ആശ്രയിക്കുന്നത് . വളരെ അടിയന്തിര ഘട്ടത്തിൽ പരിചയത്തിന്റെ പുറത്തു മാത്രമേ വാളിയം തോട് കടന്ന് രാത്രിയിൽ വാഹനം എത്തൂ. ഓട്ടോ കൂലിയിനത്തിത്തിൽ 500 ഓളം രൂപ ചിലവു വരും. കൂവക്കണ്ടത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കുകയാണെങ്കിൽ ഈ പ്രദേശത്തെ എല്ലാവർക്കും ഉപകാരപ്രദമാകും.


മല്ലിക കെ.എസ്

സീഡ് റിപ്പോർട്ടർ

ജി.റ്റി.എച്ച്.എസ്.എസ്, പൂമാല 

September 22
12:53 2017

Write a Comment