SEED News

പരിസ്ഥിതി വായനക്കൂട്ടവുമായി സീഡ് ക്ലബ്ബ്

കൊപ്പം: മണ്ണേങ്ങോട് എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹരിതം എന്ന പേരിൽ പരിസ്ഥിതി വായനക്കൂട്ടം പദ്ധതി തുടങ്ങി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി പരിസ്ഥിതി അവബോധം സൃഷിക്കയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാട് വായനശാലയുമായി ബന്ധപ്പെട്ടാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50ഓളം പുസ്തകങ്ങൾ വിതരണംചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ എം. കൃഷ്ണദാസൻ, സീഡ് കോ-ഓർഡിനേറ്റർ പി. രവീന്ദ്രൻ, ജിഷ, വിജയശ്രീ, എം.പി. നാരായണൻ തുടങ്ങിയവർ നേതൃത്വംനൽകി.

September 23
12:53 2017

Write a Comment

Related News