SEED News

പച്ചക്കറി കൈമാറി

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകർ വീട്ടുവളപ്പിലും ജൈവപച്ചക്കറികൾ ഉത്പാദിപ്പിക്കുന്നുണ്ട്. സ്കൂളിലെ സീഡ് റിപ്പോർട്ടറായ ശ്രീരാഗ് കെ. ഉണ്ണി വീട്ടുവളപ്പിൽ സ്വയമേറ്റെടുത്ത് ചെയ്ത ജൈവപച്ചക്കറിക്കൃഷിയിലെ ആദ്യവിളവെടുപ്പിലൂടെ കിട്ടിയ പച്ചക്കറികളെല്ലാം സ്കൂളിലെ ഉച്ചഭക്ഷണപരിപാടിയിലേക്ക് നൽകി. 
മത്തൻ, വെണ്ട, പയർ, വഴുതിന എന്നീ പച്ചക്കറികൾ സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, അധ്യാപകരായ പി. സാവിത്രി, എൻ.വി. ഇന്ദിര, എം. സേതുമാധവൻ എന്നിവരുടെയും സീഡ് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ കൈമാറി.

September 23
12:53 2017

Write a Comment

Related News