SEED News

ഉച്ചഭക്ഷണത്തിന് ജൈവ പച്ചക്കറിയുമായി സീഡ് വിദ്യാർഥികൾ

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകർ സ്കൂൾവളപ്പിൽ ജൈവപച്ചക്കറികൾ വിളയിച്ചെടുത്തു. മങ്കര കൃഷിഭവൻ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നൽകിയ വിത്തുകളിൽനിന്നാണ് വെണ്ട, വഴുതിന, പയർ, മത്തൻ എന്നിവ വിളയിച്ചെടുത്തത്.
വിദ്യാർഥികളോടൊപ്പം സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, എൻ.വി. ഇന്ദിര, അബ്ദുൾറിയാസ്, സീഡ് കൺവീനർ വിജേഷ് പി.വി. തുടങ്ങിയവരും വിളവെടുപ്പിന് നേതൃത്വം നൽകി. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക പി. സാവിത്രിയുടെ സാന്നിധ്യത്തിൽ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണകമ്മിറ്റിക്ക് കൈമാറി. 

September 23
12:53 2017

Write a Comment

Related News