reporter News

കാത്തിരിപ്പ് കേന്ദ്രമില്ല; മാടവനയിൽ യാത്രക്കാർ പെരുവഴിയിൽ

പനങ്ങാട്:മാടവന ജംഗ്ഷഷനിൽ ബസ്സ്കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലക്കുന്നു.മാടവന ജംഗ്ഷനിൽ നിന്നും പനങ്ങാടേക്ക് പോകുന്നതിനായി ബസ്സ് കാത്ത് നിൽക്കുന്നവർക്കാണ് ഈ ദുരിതം. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ പെരുവഴിയിലെ മഴയും,വെയിലും കൊണ്ട്  നിൽക്കേണ്ട അവസ്ഥയാണ്.കൂടാതെ റോഡിന്റെ കവാടം കയ്യേറ്റം മൂലം ഇടുങ്ങി പോവുകയും ചെയ്തിട്ടുണ്ട്. അതിനാൽ യാത്രക്കാർ റോഡിലേക്കിറങ്ങി നിൽക്കുന്നത് മറ്റ് വാഹനയാത്രക്കാർക്ക് ഗതാഗത തടസ്സവും,അപകട സാധ്യതയും ഉണ്ടാക്കുന്നുണ്ട്.

എന്നാൽ ജംഗ്‌ഷന് സമീപം ദേശീയ പാതയിലുള്ള യാത്രക്കാർക്കായി റോഡിനിരുവശവും കാത്തിരിപ് കേന്ദ്രങ്ങളുണ്ട്.ഇത് ദേശീയപാത അതോറിട്ടി നിർമ്മിച്ചതാണ്. പനങ്ങാടേക്കുള്ള റോഡ് എൻ.എച്ചിൽ വരാത്തതിനാൽ ഇവിടെ പി.ഡബ്ലിയു.ഡിയോ,പഞ്ചായത്തോ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കമെന്നതാണ് വ്യവസ്ഥ. സ്വകാര്യ സംരഭകരുടെ സ്പോൺസർഷിപ്പോടെ കേന്ദ്രം നിർമ്മിക്കാവുന്നതുമാണ്.

പനങ്ങാടേക്കുള്ള എട്ട് സ്കൂളുകൾ, ബാങ്ക്,ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ കൂടാതെ പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവ സ്ഥിതിച്ചെയ്യുന്നതിനാൽ നിരവധി യാത്രക്കാരാണ് മാടവന ജംഗ്ഷനിൽ
ബസ്സ് കാത്ത്  നിൽക്കുന്നത്.യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് കാത്തിരിപ്പ് കേന്ദ്രം ഉടൻ നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ജംഗ്ഷനിലെ കയ്യേറ്റം ഒഴിപ്പിച്ച് ജംഗ്‌ഷനിൽ നിന്നും ഇരുപത് മീറ്റർ മുന്നോട്ട് നീക്കി കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചാൽ ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ഇത് സഹായകരമാവും.

പനങ്ങാട് വി.എഛ്.എസ്.സ്കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ആവണി  ദിനേശൻ   

September 30
12:53 2017

Write a Comment