SEED News

കലോത്സവത്തിന് പായസം വിളമ്പാൻ പൊൻകതിർ വിളയിച്ച് വിദ്യാർഥി കൂട്ടായ്മ


പിലാത്തറ: കലോത്സവത്തിന് പായസം വിളമ്പാന്‍ നെല്‍ക്കതിര്‍ വിരിയിച്ച് വിദ്യാര്‍ഥി-കര്‍ഷക കൂട്ടായ്മ. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡ് ക്ലബ്ബും ചേര്‍ന്നാണ് കൊറവയല്‍ പാടശേഖരസമിതിയുടെ സഹകരണത്തോടെ കൃഷിയിറക്കിയത്. സ്‌കൂളില്‍ നവംബര്‍ ആദ്യവാരം നടക്കുന്ന കലോത്സവത്തിനെത്തുന്നവര്‍ക്ക് ഈ പുത്തരികൊണ്ട് പായസംവെച്ച് വിളമ്പും. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.ഭാസ്‌കരന്‍, പ്രിന്‍സിപ്പല്‍ കെ.വി.രാജന്‍, പി.ടി.എ. പ്രസിഡന്റ് കെ.സതീശന്‍, എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ ഗിരീഷ് തായമ്പത്ത് എന്നിവര്‍ സംസാരിച്ചു.

















October 05
12:53 2017

Write a Comment

Related News