SEED News

നെല്ലിനെ അറിഞ്ഞ് വിദ്യാർഥികൾ


കരിയാട്: നമ്പ്യാര്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കിടഞ്ഞിവയലില്‍ നെല്‍ക്കൃഷി തുടങ്ങി. പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. 
ചിങ്ങം ഒന്നിന് സ്‌കൂളില്‍ മുളപ്പിച്ച നെല്‍വിത്തുകളാണ് വയലില്‍ നട്ടത്. പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള കെ.സതീലക്ഷ്മി, സീഡ് കോ ഓര്‍ഡിനേറ്റര്‍ എസ്.ആര്‍.അനുപമ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി.ടി.എ. ഭാരവാഹികളായ ദിനേശന്‍, ബാബു, രവീന്ദ്രന്‍, ഇസ്മായില്‍ എന്നിവരുടെ സഹകരണത്തോടെ ക്ലബ്ബ് അംഗങ്ങള്‍ വയലിലിറങ്ങി.


















October 05
12:53 2017

Write a Comment

Related News