SEED News

70 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കി കടമ്പൂർ സ്കൂളിലെ വിദ്യാർഥികൾ



ഒറ്റപ്പാലം: 70 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കി നൂറുമേനി കൊയ്യാനുള്ള ഒരുക്കത്തിലാണ് കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ. കടമ്പൂരിലെ മുല്ലക്കരപാടത്തെ 70 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്. 
         ബുധനാഴ്ച വിദ്യാർഥികളും അധ്യാപകരും പഞ്ചായത്തധികൃതരും ചേർന്ന് ഞാറുനടീൽചടങ്ങ് നടത്തി. ഏകദേശം മൂന്നുപറ വിത്തിന്റെ ഞാറാണ് സ്ഥലത്ത് നടുന്നത്. സീഡ് കോ-ഓർഡിനേറ്റർ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ 60 വിദ്യാർഥികൾ ചേർന്നാണ് കൃഷി നടത്തുന്നത്‌.
         രണ്ടാംവിള കൃഷിചെയ്ത് വിളവെടുക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് പ്രകൃതിയുമായി ഒരു ബന്ധമുണ്ടാക്കുകകൂടിയാണ് ലക്ഷ്യമെന്ന് അധ്യാപകർ പറഞ്ഞു. നെൽക്കൃഷിക്കുപുറമെ സ്കൂൾപരിസരത്ത് രണ്ടുവർഷമായി പച്ചക്കറിത്തോട്ടവും വാഴക്കൃഷിയും വിദ്യാർഥികൾ നടത്തുന്നുണ്ട്. 
           ഞാറുനടീലിനുപുറമെ വിദ്യാർഥികൾക്കായി കന്നുപൂട്ടും ഒരുക്കിയിരുന്നു. കൃഷിയും കന്നുപൂട്ടും കാണാനായി കടമ്പൂർ ബി.വി.എൽ.പി.എസ്. വിദ്യാർഥികളും എത്തിയിരുന്നു. ഞാറുനടീൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. വാർഡംഗം കെ. വിജിത, ബ്ലോക്ക് പഞ്ചായത്തംഗം പ്രീത മോഹൻദാസ്, പ്രധാനാധ്യാപിക കെ. വത്സല, പ്രിൻസിപ്പൽ കെ.കെ. പ്രസന്ന, പി.ടി.എ. പ്രസിഡന്റ് സി.സി. രാജൻ, മുൻ പ്രധാനാധ്യാപകൻ കെ. രാമൻകുട്ടി, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

October 06
12:53 2017

Write a Comment

Related News