SEED News

ജൈവപച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ്



കുമരംപുത്തൂർ: പള്ളിക്കുന്ന് ജി.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ ജൈവപച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി. വെണ്ട, തക്കാളി, ചീര, മുളക്, പയർ, ചേമ്പ് തുടങ്ങി ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളാണ് ജൈവരീതിയിൽ കൃഷി ചെയ്തത്. 
 മൂന്ന് സെന്റിലാണ് കൃഷിയിറക്കിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് അംഗം എം. മുഹമ്മദാലി നിർവഹിച്ചു. പ്രധാനാധ്യാപകൻ എ. രാജഗോപാൽ അധ്യക്ഷനായി. 
അധ്യാപകരായ എം. ഗിരീഷ് കുമാർ, കെ. ഹംസ, കെ. അബ്ദുൽ അസീസ്, കെ. നാസർ, എം. ഷഹർബാനു, എസ്.എം. പ്യാരിജാൻ എന്നിവർ സംസാരിച്ചു. 
വിദ്യാർഥികളായ മുഹമ്മദ് ജാബിർ, മുഹമ്മദ് ഹനാൻ, സമാസ്, അൻസില എന്നിവർ നേതൃത്വം നൽകി.   

October 06
12:53 2017

Write a Comment

Related News