SEED News

നക്ഷത്രവനം പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്നു നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സദ്ഭാവന വേള്‍ഡ് സ്‌കൂളില്‍ സ്വന്തം ജന്മനക്ഷത്രമായ മകത്തിന്റെ മരമായ പേരാലിന്‍തൈ നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചും.

ഭൂമിയെ പച്ചപ്പിന്റെ പുതപ്പണിയിച്ചുകൊണ്ടുമാത്രമേ ആഗോള താപനത്തിന്റെ വിപത്തില്‍നിന്ന് രക്ഷനേടാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷങ്ങളില്‍ നട്ട തൈകളെല്ലാം മരങ്ങളായിരുന്നെങ്കില്‍ ഇന്നത്തെ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു. ഒരു കോടി മരങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയാണ് ഹരിതകേരളം വഴി നടപ്പാക്കുന്നത്. നാടിന്റെ ആവശ്യം തിരിച്ചറിഞ്ഞ് മാതൃഭൂമി സീഡ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലാകെ പത്ത് സ്‌കൂളുകളിലാണ് നക്ഷത്രവനം പദ്ധതി നടപ്പാക്കുക. സ്‌കൂള്‍ സി.ഇ.ഒ. കെ.ഇ. ഹരീഷ് അധ്യക്ഷനായി. പി. സുദേവ്, ഡോ. കെ.എസ്. വിമല്‍കുമാര്‍, സുഷമ നാലപ്പാട്ട്, കെ.കെ. വിനോദ് കുമാര്‍, ഷെയ്‌സ്ത എന്നിവര്‍ സംസാരിച്ചു.

October 07
12:53 2017

Write a Comment

Related News