SEED News

നക്ഷത്രവനം പദ്ധതി

വടകര: ഭൂമിയെ പച്ചപ്പിന്റെ പുതപ്പണിയിക്കാന്‍ മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി ദേവര്‍കോവില്‍ കെ.വി.കെ.എം.എം. യു.പി. സ്‌കൂളില്‍ തുടങ്ങി. വടക്കെ മലബാറിലെ കളരി വിദഗ്ധന്‍ ഒതേനന്‍ ഗുരുക്കള്‍ പൈന്‍മരം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.


ജില്ലയിലെ തിരഞ്ഞെടുത്ത 10 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനാധ്യാപകന്‍ പി.കെ. നവാസ് അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് ഇല്ലത്ത് അബ്ദുള്‍ അസീസ്, എം. രാജന്‍, ദാമോദരന്‍ നമ്പൂതിരി, ഒ. രവീന്ദ്രന്‍, പി.വി. രാജേന്ദ്രന്‍, എം.പി. മോഹന്‍ദാസ്, സ്‌കൂള്‍ ലീഡര്‍ ലുലു ഫാത്തിമ എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമി പ്രതിനിധി വിനയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.

സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.വി. നൗഷാദ്, പി.കെ. സണ്ണി എന്നിവര്‍ സംസാരിച്ചു. മുടപ്പിലാവില്‍ സീന്‍ പബ്ലിക് സ്‌കൂളിലെ പദ്ധതി ഉദ്ഘാടനം മണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ നിര്‍വഹിച്ചു. സി.എസ്. രാജേന്ദ്രന്‍, ടി. പാര്‍ഥന്‍, പി.പി. രാജന്‍, മാതൃഭൂമി പ്രതിനിധി വിനയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.എന്‍. വിജയന്‍, വൈ. പ്രിന്‍സിപ്പല്‍ കെ.കെ. സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലീനാരാജേന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

October 07
12:53 2017

Write a Comment

Related News