SEED News

സീഡ് ക്ലബ്ബ് കൊയതുത്സവം

വട്ടോളി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ കരനെൽക്കൃഷി വിളവെടുത്തു. അമ്പലക്കുളങ്ങരയിൽ മൂനേക്കറോളം വരുന്ന കൃഷിയിടത്തിൽ കഴിഞ്ഞ് പരിസ്ഥിതിദിനത്തിലാണ് കരനെൽക്കു്യഷി തുടങ്ങിയത്. പഠനത്തോടൊപ്പം കൃഷിപരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച വിദ്യാർഥികളുടെ ഇടപെടൽ നവ്യാനുഭവമായി. കരനെല്ലിനുപുറമേ വാഴ, മഞ്ഞൾ, ചേമ്പ് തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. ഗാന്ധിജയന്തിദിനത്തിൽ നടന്ന കൊയ്യുത്സവം കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനംചെയ്യു. സ്കൂൾ മാനേജർ വി.എം. ചന്ദ്രൻ, സി.പി. സജിത. ഹെഡ്മാസ്റ്റർ കെ. വി. ശശിധരൻ, വി.പി. കാസിം, ടി. സുരേന്ദ്രൻ, അശ്വതി എന്നിവർ നേതൃത്വംനൽകി.

October 07
12:53 2017

Write a Comment

Related News