SEED News

കന്നിക്കൊയ്ത്തിനു കുമ്മാട്ടികളുമായി സീഡ് സംഘം



പുറനാട്ടുകര ശ്രീരാമകൃഷണ ഗുരുകുല വിദ്യാമന്ദിരത്തിലെ കരനെൽ കൃഷി രക്തശാലിയുടെ കന്നിക്കൊയ്ത്തിനോടനുബന്ധിച്ച വിദ്യാർഥികൾ കുമ്മാട്ടി രൂപങ്ങലുമായി അവതരിപ്പിച്ച ഘോഷയാത്ര.
പുറനാട്ടുകര:പുറനാട്ടുകര ശ്രീരാമകൃഷണ ഗുരുകുല വിദ്യാമന്ദിരത്തിലെ കരനെൽ കൃഷി രക്തശാലിയുടെ കന്നിക്കൊയ്ത്തിനു കൊയ്ത്തുപാട്ടിനും കുമ്മാട്ടിപ്പാട്ടിനും ഒപ്പം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുമ്മാട്ടികളും .ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ സുമതി ഉൽഘാടനം ചെയ്ത കൊയ്ത്തിൽ കുമ്മാട്ടി രൂപങ്ങളായ മയിൽ കാട്ടാളനും വടക്കുമുറി കാട്ടാളന്നൊപ്പം ഭൂമിദേവിയും അണിനിരന്നു. ഭൂമിദേവിക്ക് ആദ്യ കറ്റ സമർപ്പിച്ചു ശ്രീരാമകൃഷണമഠാധിപതി സ്വാമി സദ്ഭവാനന്ദ. സ്ക്കൂൾ മുറ്റത്ത് പാരമ്പര്യ രീതിയിൽചാ ണം മെഴുകി ഒരുക്കിയ മെതിക്കളത്തിൽ എത്തിച്ചു കറ്റകൾ കാലുകൊണ്ട് തന്നെ മെതിച്ച് വൃത്തിയാക്കിപൊലിയളവു നടത്തി കുട്ടികൾ. തൃശൂരിന്റെതനതു നാടൻ കലാരൂപമായ കുമ്മാട്ടി പുരാണത്തിൽ കാർഷിക വൃത്തിയുള്ള ശിവഭൂതഗണങ്ങളുടെ പ്രതീകമായി കൊണ്ടാടുന്നു. സീഡ് അംഗങ്ങളും സഹോദരങ്ങളുമായകുമ്മാട്ടി കലാകാരൻമാർ സ്ക്കൂളിലെ ഹ്യദിക്കും ഡെൽ വിനുമാണ് കുമ്മാട്ടി കളിക്ക് മരമുഖങ്ങളും കുമ്മാട്ടിപ്പുല്ലും എത്തിച്ച് ഒരുക്കി നേത്യത്വം നൽകിയത്.പ്രസിദ്ധനാടൻ പാട്ടുകാരനും അടാട്ട് ഗ്രാമപഞ്ചായത്ത് അംഗവുമായ മുരളി അടാട്ട് കൃഷിയും കുമ്മാട്ടിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. കുമ്മാട്ടിപ്പാട്ടുകൾ കുട്ടികൾക്കൊപ്പം പാടി കൊയ്പു ത്തിനു കൊഴുപ്പേ കി. പുഴയ ക്കൽ ബ്ലോക്ക് അംഗവും വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സനുമായ ജയലക്ഷമി ടീച്ചർ, സ്ക്കൂൾ ഹെഡ്മാസ്റ്റർ വി എസ് ഹരികുമാർ കർഷകരായ രാജീവ്,  ആനന്ദൻ, പി ടി എ പ്രസിഡന്റ് രാമദാസ് സീഡ് ക്ലബ്ബ് കോഡിനേറ്റർ എം.എസ് രാജേഷ്, അധ്യാപകരായ പി വി ഗിരി ജ, ഗീത കെ എസ്, , ചന്ദ്രിക ,ദാമോദർ മാമ്പുള്ളി, എ ആർ സൻജയ്, നരേന്ദ്രൻ എന്നിവർ കൊയ്ത്തിന് നേത്വത്വം നൽകി

:

October 07
12:53 2017

Write a Comment

Related News