SEED News

ഒരു കുട്ടിക്ക് ഒരു വൃക്ഷം

തൃത്താല: ജി.എം.ആർ.എസ്. സ്കൂളിലെ വിദ്യാർഥികൾക്ക് സ്കൂള് പരിസരത്ത് സ്വന്തമായി ഓരോ മരമുണ്ട്. സ്കൂളിൽ വന്നും സ്കൂൾ ഹോസ്റ്റലിൽ നിന്നും പഠിക്കുന്ന മുന്നൂറോളം പെൺകുട്ടികൾക്കാണ് സ്വന്തമായി മരമുള്ളത്.  ‘ജന്മദിനത്തിനൊരു മരം’ എന്ന കണക്കിലാണ് സ്കൂളിൽ വിദ്യാർഥികൾക്ക് മരം നല്കിയിരിക്കുന്നത്. ഇതുകൂടാതെ ഓരോ ക്ലാസിലുള്ളവരും ഓരോ മരം തങ്ങളുടെ ഉത്തരവാദിത്വത്തിൽ വളർത്തുന്നുണ്ട്. നൂറ് തെങ്ങുകളുള്ള ഇളനീർ വനവും മഴക്കാടും വേപ്പിൻതോട്ടവും 24 നാട്ടുമാവുകളും സ്കൂളിൽ പരിപാലിക്കുന്നുണ്ട്.
 ജലക്ഷാമം നേരിട്ടിരുന്ന സ്കൂളിൽ ഈയടുത്ത് രണ്ട് കിണറുകൾ കുഴിച്ചിരുന്നു.  അതിൽ നിറയെ വെള്ളം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് ആയിരം ചെടികൾക്ക് പ്രതീകാത്മകമായി ജലസേചനവും നടത്തിയിരുന്നു.

October 12
12:53 2017

Write a Comment

Related News