SEED News

കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂളിൽ എൽ.ഇ.ഡി. ബൾബ് വിൽപ്പന ആരംഭിച്ചു

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂളിൽ ലേൺ ആൻഡ് ഏൺ പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സീഡ് ആൻഡ് എനർജി ക്ലബ്ബിലെ കുട്ടികളുണ്ടാക്കുന്ന എൽ.ഇ.ഡി. ബൾബുകളുടെ വിൽപ്പന തുടങ്ങി. സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും കൂടാതെ കച്ചവടക്കാർക്കും മൊത്തമായി ബൾബുകൾ വിൽക്കുന്നുണ്ട്.  
വിപണിയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് വിൽപ്പന. ഒഴിവുസമയത്തും അവധിദിവസങ്ങളിലും ഗ്രീൻ ലീഫ് വാലിയിൽനിന്ന് പരിശീലനം നേടിയ അധ്യാപകനും സീഡ് കോ-ഓർഡിനേറ്ററുമായ കെ. അബുവിന്റെ നേതൃത്വത്തിലാണ് കുട്ടികൾ ബൾബുകൾ നിർമിക്കുന്നത്. ഇതിലൂടെ കിട്ടുന്ന വരുമാനം എസ്.വി.എ.യു.പി. സ്കൂളിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നത്. 

October 12
12:53 2017

Write a Comment

Related News