SEED News

മാലിന്യസംസ്കരണം കണ്ടുപഠിക്കാൻ വിദ്യാർഥികളെത്തി; ഒപ്പം, അഭിനന്ദനത്തിന്റെ പൂച്ചെണ്ടും കൈമാറി

പാലക്കാട്: മാലിന്യസംസ്കരണം വെല്ലുവിളിയാവുന്ന കാലത്ത് ഉറവിടമാലിന്യസംസ്കരണം നടപ്പിലാക്കിയ വീട്ടിൽ വിദ്യാർഥികളെത്തി. പുതുതായി സ്ഥാപിച്ച സംവിധാനം കാണാനും പ്രവർത്തനം മനസ്സിലാക്കാനും മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ പി.എം.ജി. സ്കൂളിലെ വിദ്യാർഥികളാണ് എത്തിയത്.
ന്യൂ സിവിൽ നഗർ കോളനി പ്രസിഡന്റുകൂടിയായ ചൊക്കലിംഗത്തിന്റെ വീട്ടിലാണ് വിദ്യാർഥികളെത്തിയത്. പുതിയ സംവിധാനത്തിനുള്ള അനുമോദനമായി വിദ്യാർഥികൾ പൂച്ചെണ്ട് കൈമാറി. മാലിന്യസംസ്കരണ സംവിധാനത്തിന്റെ പ്രവർത്തനം അദ്ദേഹം വിശദീകരിച്ചു. ജൈവമാലിന്യം വളമാക്കുമ്പോൾ അജൈവമാലിന്യം വീടുകളിലെത്തുന്ന കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറും.

October 12
12:53 2017

Write a Comment

Related News