SEED News

ഈസ്റ്റ്ഹില്‍ കേന്ദ്രീയവിദ്യാലയത്തില്‍ നക്ഷത്രവനം

കോഴിക്കോട്: ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ മാതൃഭൂമി സീഡ്-വൈദ്യരത്‌നം നക്ഷത്രവനം പദ്ധതി തുടങ്ങി. മാങ്കാവ് സുകൃതം ആസ്​പത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. ആര്യാദേവി ഉദ്ഘാടനം ചെയ്തു. നക്ഷത്രവനമെന്ന ഉദാത്തസങ്കല്പം ഏറ്റെടുത്ത് നടപ്പാക്കേണ്ടത് നമ്മുടെ ചുമതലയാണെന്ന് അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പി.കെ. ചന്ദ്രന്‍ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ശ്രീലേഖാ ശ്രീകുമാര്‍, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദീപ കെ. ഭരതന്‍, ദില്‍രൂപ, വിദ്യാര്‍ഥി പ്രതിനിധികളായ ദേവിക, അനൈന്‍ ഷംസ് തുടങ്ങിയവര്‍ സംസാരിച്ചു

October 14
12:53 2017

Write a Comment