SEED News

​"ജലം അമൂല്യമാണ്:"ജലം പാഴാക്കരുത്"എന്ന സന്ദേശം നൽകി എടനീരിലെ സീഡ് വിദ്യാർതഥികൾ

 എടനീർ  : 

ആഗോള കൈകഴുകൽ ദിനനാചരണത്തി െൻറ ഭാഗമായി എടനീർ  സ്വാമിജീസ്ഹയർസെക്കണ്ടറി സ്കൂളിലെ " മാതൃഭൂമി സീഡ് ക്ളബ് " നേതൃത്വത്തിൽ  വിദ്യാർതഥികൾ "ജലം അമൂല്യമാണ് ജലം പാഴാക്കരുത്" എന്ന സന്ദേശം നൽകി കൃഷിത്തോട്ടങ്ങളിലും,വൃക്ഷച്ചെടിച്ചുവടുകളിലും,പൂച്ചെടികളിലും ഒരേസമയം കൈകഴുകി ദിനാചരണം നടത്തി.പ്രാഥമിക കൃത്യങ്ങൾക്കു ശേഷവും,ഭക്ഷണത്തിനു മുൻപും,ശേഷവും കൈകൾ കഴുകുമെന്ന് പ്രതിജ്ഞയും ചൊല്ലി,ജലത്തി െൻറ പ്രാധാന്യം അറിഞ്ഞ് കുട്ടികൾ   ശുചിത്വത്തിന് പുതിയ മാതൃക സൃഷ്ടിച്ചു."രോഗാണുക്കളെ ശുചിത്വത്തിലൂടെ ഓടിക്കാം"എന്ന വിഷയത്തിൽ സീഡ് റിപ്പോർട്ടർ  ഗായത്രി പ്രസംഗിച്ചു.അദ്ധ്യാപകരും വിദ്യാർതിഥികളും ഒരുമിച്ച ചടങ്ങിൽ  സീഡ് കോർഡിനേറ്റർ ഐ കെ വാസുദേവൻ,ലീഡർമാരായ അശ്വിൻ കെ പി ,അനുശ്രീ,ശ്രീലക്ഷ്മി,അശ്വിൻ ചന്ദ്,ഹരികുമാർ,എന്നിവർ നേതൃത്വം നൽകി.

October 14
12:53 2017

Write a Comment

Related News