SEED News

മുണ്ടൂർ സ്കൂളിൽ കൊയ്തു, കൃഷിയുടെ പുത്തൻപാഠം

മുണ്ടൂർ: പാട്ടത്തിനെടുത്ത 1.3 ഏക്കറിൽ ജൈവരീതിയിൽ നെൽക്കൃഷി. 
വിത്തുവിതയ്ക്കൽമുതൽ തുടങ്ങിയ ആവേശം കൊയ്ത്തുത്സവത്തിൽ അങ്ങേയറ്റമെത്തി.
 മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ അത് കൃഷിയുടെ പുതിയൊരു പാഠമായി. 
സ്കൂളിന്റെ വജ്രജൂബിലിയാഘോഷവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കെ. കൃഷ്ണൻകുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. 
പൊരിയാനി പാടശേഖരത്തിലായിരുന്നു കൃഷി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. കുട്ടികൃഷ്ണൻ അധ്യക്ഷതവഹിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. ലക്ഷ്മണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു ആർ., പി.ടി.എ. പ്രസിഡന്റ്, ഷിബി ടി.ആർ., സ്കൂൾ മാനേജർ രാജേഷ് പനങ്ങാട്, പ്രിൻസിപ്പൽ കെ. ജയരാമൻ, പ്രധാനാധ്യാപകൻ പി. കൃഷ്ണദാസ്, ജബ്ബാർ, ദിനേശ്, സെറീന, സീഡ് കോ-ഓർഡിനേറ്റർ പി. ആനന്ദൻ എന്നിവർ സംസാരിച്ചു. 
സ്കൂളിലെ മാതൃഭൂമി സീഡ്, എൻ.എസ്.എസ്., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ് അംഗങ്ങളാണ് കാർഷികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

October 14
12:53 2017

Write a Comment

Related News