environmental News

വനമേഖല പുറത്തുവിടുന്നത് വലിച്ചെടുക്കുന്നതിനെക്കാള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വന്‍ഭീഷണിയായി വനനശീകരണം

വനങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന്റെ    മുഖ്യകാരണങ്ങളിലൊന്നായ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് കാലാവസ്ഥാവ്യതിയാനത്തില്‍നിന്ന് ലോകത്തെ രക്ഷിച്ചിരുന്നത്. എന്നാല്‍, വന്‍തോതിലുള്ള വനനശീകരണം ഈ പ്രക്രിയയെ തകിടംമറിച്ചിരിക്കുകയാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്തെ പ്രധാന നിത്യഹരിത വനമേഖലകളില്‍നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, വനങ്ങള്‍ വലിച്ചെടുക്കുന്നതിനെക്കാള്‍ കൂടുതലാണെന്ന് 'ജേണല്‍ സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ലോകത്തെ നിത്യഹരിത വനമേഖലയില്‍നിന്ന് 862  ടെറാഗ്രാം(നൂറുകോടി കിലോഗ്രാമാണ് ഒരു ടെറാഗ്രാം) കാര്‍ബണ്‍ ഡയോക്‌സൈഡാണ് ഓരോ വര്‍ഷവും പുറന്തള്ളുന്നത്. മൊത്തം കാടുകള്‍ വലിച്ചെടുക്കുന്നത് 437 ടെറാഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡും.  അടിയന്തരമായി വനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് കണ്ടെത്തലെന്ന് പഠനത്തിന് നേതൃത്വം  നല്‍കുന്ന വുഡ്‌സ് ഹോള്‍ റിസര്‍ച്ച് സെന്റര്‍ ശാസ്ത്രജ്ഞന്‍ അലക്‌സാണ്ടറൊ ബസീനി ചൂണ്ടിക്കാട്ടി.

പന്ത്രണ്ടുവര്‍ഷത്തെ (20032014) ഉപഗ്രഹചിത്രങ്ങള്‍ വിശകലനം  ചെയ്താണ് വനനശീകരണത്തിന്റെ അളവ് ഗവേഷകര്‍  തിട്ടപ്പെടുത്തിയത്. ഏറ്റവുംവലിയ മഴക്കാടായ ആമസോണ്‍  സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയിലാണ് അറുപതുശതമാനം  വനനശീകരണം നടക്കുന്നത്. ആഫ്രിക്കയില്‍ ഇരുപത്തിനാലുശതമാനവും ഏഷ്യയില്‍ പതിനാറുശതമാനവുമാണ് വനനാശത്തിന്റെ കണക്ക്

October 14
12:53 2017

Write a Comment