SEED News

സ്കൂളുകളില് ഭൂസേനകള് രൂപവത്കരിക്കണം- സുരേഷ് ഗോപി

 തിരുവനന്തപുരം: വനവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിലെ ഓരോ ക്ലാസുകള് കേന്ദ്രീകരിച്ചും ഭൂസേനകള് രൂപവത്കരിക്കണമെന്ന് സുരേഷ് ഗോപി എം.പി. ‘മാതൃഭൂമി’ സീഡും വൈദ്യരത്നം ഔഷധശാലയും ചേര്ന്ന് വിദ്യാലയങ്ങളില് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളില് നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂസേനകള്ക്ക് ഭൂമിയെക്കുറിച്ചും മരങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. 
ഈ അറിവിന്റെ പശ്ചാത്തലത്തിലാകണം വനവത്കരണം നടത്താനെന്നും അദ്ദേഹം പറഞ്ഞു.  
വര്ഷങ്ങള്ക്കു മുന്പ് വനവത്കരണത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും മരങ്ങള് വച്ചുപിടിപ്പിച്ചിരുന്നു. ആ കൂട്ടത്തില് മാനവരാശിയ്ക്കുദോഷം ചെയ്യുന്ന മരങ്ങളും ഉണ്ടായിരുന്നു. 
ഇത്തരത്തിലുള്ള മരങ്ങളെ ഒഴിവാക്കി ഔഷധഗുണമുള്ളതും മാനവരാശിക്കുപ്രയോജനം ചെയ്യുന്നതുമായ മരങ്ങള് വേണം ഇനിയുള്ള തലമുറവച്ചു പിടിപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.
 മരങ്ങളുടെ പ്രാധാന്യം എന്താണെന്ന് ആദ്യം തിരിച്ചറിയണം. അതിനനുസരിച്ച് വേണം വനവത്കരണം നടത്താന്.
 വര്ഷങ്ങള്ക്കുമുന്പാണ് ജൂണ് അഞ്ച് എന്ന തീയതി എല്ലാവരും തിരിച്ചറിയുന്നത്. അതിനുമുന്പുതന്നെ കവയിത്രി സുഗതകുമാരിയെ പോലെയുള്ളവര് മരം പെയ്യണം എന്നു പറഞ്ഞിരുന്നു.
 വനനശീകരണം നടത്തുന്നവര്ക്കെതിരേ വിദ്യാര്ഥികള് ശക്തമായി പ്രതികരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. നക്ഷത്രവനം കൈപ്പുസ്തകം വിദ്യാര്ഥികള്ക്ക് അദ്ദേഹം കൈമാറി.  സ്കൂള് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയസ്ഥലത്ത് തന്റെ ജന്മനക്ഷത്ര വൃക്ഷമായ ‘നീര്മരുത്’ സുരേഷ് ഗോപി നട്ടു. 
 പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തുന്ന പ്രവര്ത്തനങ്ങള് മികവുറ്റതാണെന്ന് സ്കൂള് പ്രിന്സിപ്പല് ഫാ. സി.സി.ജോണ് സ്വാഗത പ്രസംഗത്തില് പറഞ്ഞു. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്.ഹരികുമാര് ആധ്യക്ഷ്യംവഹിച്ചു. വൈദ്യരത്നം ഔഷധശാല സോണല് മാനേജര് കെ.സി.സുരേഷ്കുമാര് മുഖ്യപ്രഭാഷണം നടത്തി.
 മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര് ആര്.മുരളി, സ്കൂള് പ്രഥമാധ്യാപിക ആശാ ആനി ജോര്ജ്, പ്രോഗ്രാം കോ-ഓര്ഡിനേറ്റര് ഫാ. നെല്സണ് വലിയവീട്ടില്, പി.ടി.എ. പ്രസിഡന്റ് ജയകുമാര്, മദര് പി.ടി.എ. പ്രസിഡന്റ് രമാദേവി എന്നിവര് പ്രസംഗിച്ചു.  

October 23
12:53 2017

Write a Comment

Related News