SEED News

സ്കൂൾമുറ്റത്ത് ജൈവോദ്യാനം.

പയ്യോളി : അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിലെ സീഡ് ക്ലബ്ബ്, സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവോദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി.ഞാവൽ, ഉങ്ങ് ,ആര്യവേപ്പ്, അരയാൽ, പേരമരം,സീതപ്പഴം, മഹാഗണി,നെല്ലി തുടങ്ങിയ വൃക്ഷ തൈകളാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ നട്ടുപിടിപ്പിച്ചത്. സീസ് ടീച്ചർ കോ - ഓഡിനേറ്റർ വി.എം ലൈല, സീഡ് ക്ലബ്ബ് ലീഡർ മുഹമ്മദ് നാജഫ്, എം.എം അബ്ദുള്ള, കെ.വി.ഷൈബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 

October 25
12:53 2017

Write a Comment

Related News