reporter News

മാലിന്യത്തൊടി മരത്തിന് ഭീഷണി


മരത്തിന് ഭീഷണിയായ ശാസ്താംകോവിൽ ബസ്‌സ്റ്റോപ്പിനടുത്തുള്ള മാലിന്യത്തൊടി
എസ്.ദേവാനന്ദ്
കെ.പി.എം. മോഡൽ സ്‌കൂൾ, മയ്യനാട്
മയ്യനാട്: മാലിന്യ നിക്ഷേപത്തിനായി കുറേയേറെ വർഷങ്ങൾക്ക് മുമ്പ് മയ്യനാട് ശാസ്താംകോവിൽ ബസ്സ്‌റ്റോപ്പിനടുത്ത് ഒരു തൊടി ഉപയോഗിച്ചുവന്നിരുന്നു. അതിൽ നിന്നും ഒരു പഞ്ഞിമരം വളർന്നു. വർഷങ്ങൾ പിന്നിട്ട മരം ആ തൊടിയുടെ വലിപ്പത്തേക്കാൾ വളർന്നു. തൊടിയുടെ ബലം ക്ഷയിച്ച് പൊട്ടുകയും ഇരുമ്പുകമ്പികൾ മരത്തിൽ തുളഞ്ഞുകയറുകയും ചെയ്തു. പലരുടെയും കണ്ണിൽപ്പെട്ട കാഴ്ചയാണിതെങ്കിലും ഇതുവരെ ഈ സിമന്റ് തൊടി പൊളിച്ചുകളയാൻ ആരും മുൻകൈയെടുത്തിട്ടില്ല. പലരും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടില്ല. ഈ തൊടി പൊളിച്ചുമാറ്റിയില്ലെങ്കിൽ ഇത് മരത്തിന് ദോഷകരമാവുമെന്നും, കമ്പികൾ മരത്തിൽ കുത്തിക്കയറിയ നിലയിലുള്ള ഈ തൊടി മാറ്റി മരത്തിനെ രക്ഷിക്കും എന്നുള്ള പ്രതീക്ഷയോടെ. എസ്.ദേവാനന്ദ്കെ.പി.എം. മോഡൽ സ്‌കൂൾ, മയ്യനാട്

November 08
12:53 2017

Write a Comment

Related News