SEED News

നക്ഷത്രവനം പദ്ധതി തുടങ്ങി

പാലക്കാട്: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്നുനടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂളിൽ തുടങ്ങി. നഗരസഭാ ഉപാധ്യക്ഷൻ കെ.കെ.എ. അസീസ് പദ്ധതി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡയ്സ് കെ. മാത്യു അധ്യക്ഷതവഹിച്ചു.
വൈദ്യരത്നം ഔഷധശാല ഫീൽഡ് ഓഫീസർ വി.കെ. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഷബാന ഷമീർ നക്ഷത്രവനത്തിലെ വൃക്ഷങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ സി.എം. നീത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൃഷ്ണമോഹനൻ, സീഡ് കോ-ഓർഡിനേറ്റർ കെ.പി. ഇന്ദിര, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ സംസാരിച്ചു.

November 14
12:53 2017

Write a Comment

Related News