GK News

കുഞ്ഞുങ്ങളോട് സംസാരിക്കാന്‍ അമ്മമാര്‍ക്ക് പ്രത്യേകഭാഷ

സ്വന്തം കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ അമ്മമാര്‍ ശബ്ദവും ശൈലിയും മാറ്റാറുണ്ടോ? ഉണ്ടെന്നാണ് അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
ഏഴു മുതല്‍ പന്ത്രണ്ട് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളോട്  അമ്മമാര്‍ സംസാരിക്കുന്ന  ശബ്ദശകലങ്ങള്‍ വിശകലനം ചെയ്താണ് പഠനം തയ്യാറാക്കിയത്.
 കുഞ്ഞുങ്ങളോടു സംസാരിക്കുമ്പോള്‍ അമ്മമാര്‍ ഉപയോഗിക്കുന്ന പ്രത്യേക ആശയവിനിമയരീതിയെ  'ബേബി ടോക്ക്'  അല്ലെങ്കില്‍ 'മദറീസ്' എന്നാണ് അറിയപ്പെടുന്നത്. താളത്തോടെയുള്ള ഈ ആശയവിനിമയരീതി ആളുകളുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ശബ്ദം വേര്‍തിരിച്ചറിയാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നതായി കറന്റ് ബയോളജി എന്ന ജേണലില്‍ വന്ന പഠനത്തില്‍ പറയുന്നു. 
ഗവേഷകരുടെ അഭിപ്രായത്തില്‍ ഈ പ്രത്യേക ആശയവിനിമയരീതി അമ്മയുടെ ശബ്ദത്തെ വേര്‍തിരിച്ചെടുക്കുന്നതിനും സഹായിക്കുന്നു. ഭാഷാപഠനത്തിലും അക്ഷരങ്ങളും വാക്യങ്ങളും മനസ്സിലാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.

 

November 20
12:53 2017

Write a Comment