environmental News

ശുദ്ധവായു ഇനി പ്‌ളാസ്റ്റിക് കവറുകളിലും

മലനിരകളിലെ ശുദ്ധവായു പ്‌ളാസ്റ്റിക് കവറുകളില്‍ നിറച്ച് വില്‍പ്പനയ്ക്ക്. ചൈനയിലെ ഷിനിങ്ങിലെ സഹോദരിമാരാണ് കവറുകളില്‍ ശുദ്ധവായു നിറച്ച് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. 
  150 രൂപയാണ് ഒരു കവറിന് വില. ടിബറ്റന്‍ മലനിരകളില്‍നിന്ന് ശേഖരിക്കുന്ന വായുവാണിതെന്നാണ് ഇവരുടെ അവകാശവാദം. വായു ശേഖരിക്കുന്നതടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാണ് സഹോദരിമാര്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. 
  നൂറിലധികം വായുനിറച്ച കവറുകള്‍ ഇതിനകം വിറ്റുപോയതായി ഇവര്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ചൈനയില്‍ ശുദ്ധവായു വില്‍പ്പനയ്ക്ക് ഒട്ടേറെ സാധ്യതയാണുള്ളത്. ഇത് മുന്നില്‍ക്കണ്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയതെന്ന് സഹോദരിമാര്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം ഷിയാനിലെ വനംവകുപ്പിന്റെ നേതൃത്വത്തിലും ശുദ്ധവായു വില്‍പ്പന ആരംഭിച്ചിരുന്നു. ക്വിന്‍വിങ് മലനിരകളില്‍നിന്ന് ശേഖരിച്ച വായുവാണ് ഇവര്‍ വിപണിയിലെത്തിച്ചിരുന്നത്.


November 24
12:53 2017

Write a Comment