GK News

തിമിംഗിലങ്ങള്‍ സംസ്‌കാരസമ്പന്നര്‍

മനുഷ്യരെപ്പോലെ തിമിംഗിലങ്ങളും ഡോള്‍ഫിനുകളും സാമൂഹികജീവിതം നയിക്കുന്നവരും സ്വന്തമായി സംസ്‌കാരമുള്ളവരുമാണെന്ന് പഠനങ്ങള്‍.  ഇവയുടെ  തലച്ചോറിന്റെ വലുപ്പവും വികാസവുമാണ് ഇതിന് കാരണമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു.
 കൂട്ടമായി ജീവിക്കുകയും സങ്കീര്‍ണമായ പരസ്പരബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഇവയ്ക്ക് മനുഷ്യരുടേതിന് സമാനമായ  ഭാഷാരീതികളുമുണ്ട്. മാത്രമല്ല മിമിക്രി കാണിക്കാനും ചൂളമടിക്കാനും കഴിയും.
 മനുഷ്യരെപ്പോലെ ഡോള്‍ഫിനുകള്‍ തീരുമാനമെടുക്കുകയും ചിലപ്പോള്‍ പരസ്പരം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യും. സമൂഹത്തില്‍ സഹകരിച്ച് ജീവിക്കാനും വിവിധയിനം വ്യത്യസ്ത ജീവജാലങ്ങളുമായി ഇടപഴകാനും ഇവര്‍ തത്പരരാണ്. തൊണ്ണൂറിനം ഡോള്‍ഫിനുകളെയും തിമിംഗിലങ്ങളെയും വിശകലനംചെയ്ത്  തയ്യാറാക്കിയ പഠനം നേച്ചര്‍ ഇക്കോളജി ആന്‍ഡ് ഇവലൂഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.

November 27
12:53 2017

Write a Comment