SEED News

ശ്രീവിഠോബാ ഹൈസ്‌കൂളിൽ നക്ഷത്രവനംപദ്ധതി തുടങ്ങി

കായംകുളം: ശ്രീവിഠോബാ ഹൈസ്‌കൂളിൽ മാതൃഭൂമി സീഡും വൈദ്യരത്‌നവും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി തുടങ്ങി. നഗരസഭാ കൗൺസിലർ വി.രാജേഷ് കമ്മത്ത് സ്‌കൂൾ വളപ്പിൽ ഔഷധസസ്യം നട്ട് ഉദ്ഘാടനം ചെയ്തു.  
  സമ്മേളനത്തിൽ വൈദ്യരത്‌നം സോണൽ മാനേജർ കെ.സി.സുരേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. 
  ഹെഡ്മിസ്ട്രസ് എസ്.രാജീവകുമാരി, കൺവീനർ പി.മനോജ്കുമാർ, കെ.ബീന, ആർ.മായ, എ.ശ്രീനാഥകുമാർ, ബിനീഷ് എന്നിവർ പ്രസംഗിച്ചു.

December 01
12:53 2017

Write a Comment

Related News