SEED News

നെടുവരംകോട് ആറാട്ട് കടവ് വൃത്തിയാക്കി സീഡ് കുട്ടികളുടെ ശ്രമദാനം

ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ്റിലെ നെടുവരംകോട് ആറാട്ടു കടവ് വൃത്തിയാക്കി കുട്ടികളുടെ ശ്രമദാനം. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശ്രമദാനം നടന്നത്. മാതൃഭൂമി വാർത്തയെ തുടർന്നാണ് ഇവർ ആറ് വൃത്തിയാക്കാൻ തീരുമാനിച്ചത്.
    ജില്ലാ കേരളോത്സവം നടക്കുന്നതിനാൽ സ്‌കൂളിന് വെള്ളിയാഴ്ച അവധിയായിരുന്നു. അവധിദിനം ഉപയോഗപ്പെടുത്തി ആറ്് വൃത്തിയാക്കാൻ കുട്ടികൾ തീരുമാനിക്കുകയായിരുന്നു. 
 സീഡ് കോ-ഓർഡിനേറ്റർ ആർ. രാജലക്ഷ്മി, പ്രദേശത്തെ ജനകീയസമിതി, ആലാ റൂറൽ ഡെവലപ്‌മെന്റ് ആൻഡ് കൾചറൽ സൊസൈറ്റി, നെടുവരംകോട് ക്ഷേത്രസംരക്ഷണസമിതി എന്നിവരുടെ സഹകരണവും തേടിയിരുന്നു. സംഘടനകളുടെ പ്രവർത്തകരും പ്രദേശവാസികളും ശ്രമദാനത്തിൽ പങ്കെടുത്തു.   സീഡ് വിദ്യാർഥികളായ ശരഗുണൻ, ശരത്, അനന്ദുമോൻ, വിഷ്ണു, പാർവ്വതി, നയന, ഐശ്വര്യ, സിറിൽ, വിഷ്ണു ശർമ്മ, നെടുവരംകോട് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ഇ.കെ.രാമചന്ദ്രൻനായർ,  രാധാകൃഷ്ണൻ തുടങ്ങിയവർ ശ്രമദാനത്തിൽ പങ്കാളികളായി.

December 01
12:53 2017

Write a Comment

Related News