SEED News

മാതൃഭൂമി സീഡും വൈദ്യരത്നവും കൈകോർത്തു: എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നക്ഷത്രവനത്തിന് തുടക്കമായി

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നക്ഷത്രവനത്തിന് തുടക്കമായി. മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഔഷധസസ്യത്തോട്ടം ഒരുക്കാനും തുടങ്ങി.  
 കുട്ടികളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട 27 വൃക്ഷത്തൈകളാണ് നട്ടത്. കുട്ടികൾ തങ്ങളുടെ നാളിന്റെ വൃക്ഷത്തൈ പരിപാലിക്കും. ചെടികളും അതുവഴി പരിസ്ഥിതിയും സംരക്ഷിക്കാൻ കുട്ടികൾക്ക് പ്രചോദനം നൽകാനുള്ള പരിശ്രമമാണ് നക്ഷത്രവനത്തിലൂടെ യാഥാർഥ്യമാകുന്നത്.
പരിസ്ഥിതി പ്രവർത്തകൻ കെ.വി.ദയാൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഇല്ലത്ത് ശ്രീകുമാർ അധ്യക്ഷനായി. കാർത്തികപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. വൈദ്യരത്നം സോണൽ മാനേജർ  കെ.സി.സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.   ഹെഡ്മിസ്ട്രസ് സിന്ധു എം.കെ., നഗരസഭാ കൗൺസിലർ രജനി, പി.ടി.എ. വൈസ് പ്രസിഡന്റ് ഡോ. എസ്.ഹരീഷ്, ചന്ദ്രബാബു, ധന്യാ പ്രതാപ് തുടങ്ങിയവർ പ്രസംഗിച്ചു.    

December 01
12:53 2017

Write a Comment

Related News