environmental News

ഡിസംബർ -1 ലോക എയ്ഡ്സ് ദിനം

എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്.അക്വായഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രം(Acquired Immune Deficiency Syndrome) (AIDS)എന്നതിന്റെ ചുരുക്കരൂപമാണത്.

എയ്‌ഡ്‌സ്‌ പ്രത്യേകം ശ്രദ്ധയിൽ പെട്ടത് 1981 ൽ ആണ്.ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം രോഗാണു ബാധിതരായ കുട്ടികൾ ഏകദേശം 10 ലക്ഷമാണ്.1986 ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ സഹകരണത്തോടു കൂടി ഒരു എയ്‌ഡ്‌സ് നിരീഷണകേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ചു.1988ൽ ആണ് ആദ്യമായി കേരളത്തിൽ രോഗാണുബാധ കണ്ടെത്തിയത്. തിരുവനന്തപുരത്തെ കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉഷസ് എന്ന പദ്ധതി വഴിയാണ് ചികിത്സ സൗജന്യമായി നൽകുന്നത്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി ജീവിക്കുക അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുക 

ഈ രണ്ടു മൂല്യങ്ങൾ മുറുകെ പിടിച്ചു എച്ച്.ഐ.വി. ബാധിതരാവർക്കുവേണ്ടി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം... !!!!


December 01
12:53 2017

Write a Comment