SEED News

നക്ഷത്രവനംപദ്ധതി തുടങ്ങി


കൊല്ലങ്കോട്: ചിന്മയവിദ്യാലയത്തിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വൈദ്യരത്നം ഔഷധശാലയുമായി സഹകരിച്ച് നടത്തുന്ന നക്ഷത്രവനംപദ്ധതി തുടങ്ങി. കൊല്ലങ്കോട് കൃഷിഭവനിലെ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് എ. വേൽമുരുകൻ ഉദ്ഘാടനം ചെയ്തു. വടവന്നൂർ ഗവ. ആയുർവേദ ഡിെസ്പൻസറിയിലെ ഡോ. ശിവദാസ് മേനോൻ, ഔഷധസസ്യങ്ങളെപ്പറ്റി ക്ലാസെടുത്തു. പ്രിൻസിപ്പൽ ഉഷ എസ്.കുമാർ അധ്യക്ഷതവഹിച്ചു. വൈദ്യരത്നം ഔഷധശാലാ പ്രതിനിധി കെ. രാജീവ്, ഏരിയാ സെയിൽസ് മാനേജർ വെങ്കടേഷ് എ.ആർ., കൃഷിഭവൻ ഫീൽഡ് ഓഫീസർ കെ. ശ്രീജിത്ത്, നേഹ മാധവൻ, ഷാജി പി.എസ്., സിന്ദുഷ എന്നിവർ സംസാരിച്ചു.

December 01
12:53 2017

Write a Comment

Related News