SEED News

ക്ഷേത്രാങ്കണം പൂന്തോട്ടം ഇവരുടെ വക

ഷൊർണൂർ: നെടുങ്ങോട്ടൂർ സ്കന്ദവിഷ്ണു ക്ഷേത്രത്തിലേക്കാവശ്യമായ പൂജാപുഷ്പങ്ങൾ ഇനി ക്ഷേത്രാങ്കണത്തിൽനിന്നുതന്നെ ലഭിക്കും. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ ഇതിനായൊരു പൂന്തോട്ടംതന്നെ നിർമിച്ചുനൽകി. തെച്ചി, തുളസി, ചെമ്പരത്തി, ജമന്തി എന്നീ വിവിധയിനങ്ങൾ പൂന്തോട്ടത്തിൽ നട്ടിട്ടുണ്ട്. ഇതിനുപുറമേ ആൽ, കൂവളം, നെല്ലി, മാവ്‌, അത്തി, ആര്യവേപ്പ്, കായാമ്പൂ, കരിമരം തുടങ്ങിയ വൃക്ഷത്തൈകളും നട്ടു.
 സ്കൂളിലെ സീഡ് കോ-ഓർഡിനേറ്ററർ ആർ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പൂന്തോട്ടനിർമാണം. പി.ടി.എ. പ്രസിഡന്റ് എം.ബി. രതീഷ് കുമാർ, സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

December 02
12:53 2017

Write a Comment

Related News