ഊർജോപയോഗം കുറയ്ക്കുവാനുള്ള പ്രവർത്തനവുമായി മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് കുട്ടികൾ
മുള്ളേരിയ : നിത്യജീവിതത്തിൽ ഊർജോപയോഗം കുറയ്ക്കുവാനുള്ള പ്രവർത്തനവുമായി മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് കുട്ടികൾ രംഗത്തിറങ്ങി.എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി നിയന്ത്രിക്കുവാൻ സാധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കുകയും അത് അവരുടെ വീടുകളിലും സമീപ വീടുകളിലും പ്രചാരണം നടത്തുകയും ചെയ്തു .കുട്ടികൾക്ക് മാർഗനിർദേശം നൽകുവാൻ കെ എസ് ഇ ബി യിലെ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.വി.വി.രാജീവൻ സ്കൂളിലെത്തി ക്ലാസ് നടത്തി .കുട്ടികൾക്ക് എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ.കേശവ മണിയാണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അശോക അരളിതായ ,സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി, ബേബി ലത .എം , ഗോപാലകൃഷ്ണ .എൻ,ബാലസുബ്രഹ്മണ്യ , എ .പ്രേമ , ചേതന.ബി എന്നിവർ സംസാരിച്ചു .
December 05
12:53
2017