SEED News

വെട്ടിക്കവല മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കശുമാവിൻ തൈകൾ വിതരണം ചെയ്തു.

വെട്ടിക്കവല  മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കശുമാവിൻ തൈകൾ വിതരണം ചെയ്തു.
വെട്ടിക്കവല: കശുവണ്ടി വികസന കോർപ്പറേഷനൻ, ജില്ലാ പഞ്ചായത്ത്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് എ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൈകളുടെ വിതരണോദ്ഘാടനം കശുവണ്ടി വികസന കോർപ്പറേഷനൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സരോജിനി ബാബു മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ സിന്ധു, പ്രധാനാധ്യാപിക എസ്  സാലി, സീഡ് ക്ലബ്ബ് അംഗം ഗൗരിപ്രിയ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സ്കൂളങ്ക ണം മോടിപിടിപ്പിക്കുന്നതിനായി സീഡ് ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച പൂച്ചെടികൾ പ്രിന്സിപ്പലിനു കൈമാറുന്ന ചടങ്ങും നടന്നു.

December 12
12:53 2017

Write a Comment

Related News