SEED News

മണ്ണിലും ചെളിയിലും വിദ്യാലയ മാതൃക;ഹൃദയസാക്ഷ്യമായി കൈയടയാളം മാതൃഭൂമി സീഡിന്‍റെ മണ്ണ് വര്‍ഷാചരണം

മണ്ണിലും ചെളിയിലും വിദ്യാലയ മാതൃക;ഹൃദയസാക്ഷ്യമായി കൈയടയാളം
മാതൃഭൂമി സീഡിന്‍റെ മണ്ണ് വര്‍ഷാചരണം
6ekn3 മാതൃഭൂമി സീഡിന്‍റെ മണ്ണ് വര്‍ഷാചരണത്തിന്‍റെ ഭാഗമായി എഴുകോണ്‍
വിവേകോദയം സംസ്കൃത സ്കൂളിലെ യൂണിറ്റ് മണ്ണിലും ചെളിയിലുമായി തീര്‍ത്ത
സ്കൂളിന്‍റെ മാതൃക

മാതൃഭൂമി സീഡിന്‍റെ മണ്ണ് വര്‍ഷാചരണത്തിന് എഴുകോണ്‍ വിവേകോദയം
സംസ്കൃത സ്കൂളിന്‍റെ ഐക്യദാര്‍ഡ്യം.അക്ഷരങ്ങളുടെ അമ്പലമായ തങ്ങളുടെ
വിദ്യാലയത്തിന്‍റെ മാതൃക മണ്ണിലും ചെളിയിലും സൃഷ്ടിച്ചാണ് സ്കൂളിലെ സീഡ്
യൂണിറ്റ് പദ്ധതിയില്‍ കൈകോര്‍ത്തത്.
പ്രകൃതിക്ക് കാവലാളാകുമെന്ന പ്രതിജ്ഞയോടെ ചെളിയില്‍ മുങ്ങിയ കൈകള്‍
ഹൃദയസാക്ഷ്യമായി കാന്‍വാസില്‍ പതിപ്പിച്ചാണ് കുട്ടികള്‍ ചടങ്ങില്‍
പങ്കാളികളായത്.
സീഡ് വോളന്‍റീയറായ സനുസുനിലാണ്
മാതൃകയൊരുക്കിയത്.അഭിരാജ്.എസും,സനല്‍.എസും സഹായികളായി.പ്രഥമാധ്യാപിക
ജെ.ജീജ,സീഡ് പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.ബിനു എന്നിവര്‍ നേതൃത്വം
നല്‍കി.

December 12
12:53 2017

Write a Comment

Related News