SEED News

സഫ്‌വാന്റെ ചികിത്സയ്ക്ക് കുട്ടികളുടെ വകയായി ഒരു ലക്ഷം

ചെത്തല്ലൂർ: തച്ചനാട്ടുകര പാറമ്മൽ ലെഗസി യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഫ്‌വാന്റെ ചികിത്സയ്ക്ക് തുക കണ്ടെത്താൻ വിദ്യാർഥികളും സഹപാഠികളും മുന്നിട്ടിറങ്ങി. ഒരുലക്ഷത്തിലധികം രൂപയാണ് കുട്ടികൾ സമാഹരിച്ചത്.
ചികിത്സാധനസഹായവിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഖമറുലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. രാമൻകുട്ടിഗുപ്തൻ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ സി.എം. ബാലചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് ഷാജഹാൻ, വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷരീഫ്, എം.പി.ടി.എ. പ്രസിഡന്റ് കെ. ബിന്ദു, മാനേജർ കുന്നുംപുറത്ത് കുഞ്ഞലവി, രജനിപ്രിയ, എൻ. സൈതലവി, കെ. ഹംസ, ചാമിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

December 12
12:53 2017

Write a Comment

Related News