SEED News

തേഞ്ഞിപ്പലം എ.യു.പി.എസ്സില്‍ നക്ഷത്രവനം പദ്ധതി




തേഞ്ഞിപ്പലം: മാതൃഭൂമി സീഡും വൈദ്യരത്‌നവും സ്‌കൂളുകളില്‍ നടത്തുന്ന നക്ഷത്രവനം പദ്ധതിക്ക് തേഞ്ഞിപ്പലം എ.യു.പി.എസ്സില്‍ തുടക്കമായി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി. ദിവാകരനുണ്ണി ഉദ്ഘാടനംചെയ്തു. ഡോ. രശ്മി വിദ്യാര്‍ഥികള്‍ക്ക് നക്ഷത്രവന മരങ്ങളെ പരിചയപ്പെടുത്തി. സ്‌കൂളില്‍ ആരംഭിച്ച വായനയുടെ ഉദ്യാനം വാര്‍ഡംഗം ആശാലത ഉദ്ഘാടനംചെയ്തു.
 വൈദ്യരത്‌നം ഔഷധശാലാ സെയില്‍സ് മാനേജര്‍ പി. സുദേവ്, കെ.എന്‍. പുഷ്പഗീത, ടി.എം. നാരായണന്‍, കെ.ടി. അനിരുദ്ധന്‍, വി.കെ. ശശിഭൂഷണ്‍ എന്നിവര്‍ പ്രസംഗിച്ചു. 



December 16
12:53 2017

Write a Comment

Related News