SEED News

ഊര്‍ജസംരക്ഷണ കാമ്പയിന്‍







അരക്കുപറമ്പ്: പുത്തൂര്‍ വി.പി.എ.എം.യു.പി.സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് ഊര്‍ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി നടത്തി. വൈദ്യുതി വീടുകളില്‍ത്തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കുട്ടികള്‍ പൊതുജനങ്ങളെ ബോധവത്കരിച്ചു.
സോളാര്‍ പാനല്‍ ഉപയോഗിച്ച് സോളാര്‍ റാന്തല്‍ പ്രവര്‍ത്തിപ്പിച്ച് കുട്ടികള്‍ വിശദീകരിച്ചുനല്‍കി.  സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി. യൂസഫ്, ടി.വി. വിനോദ്, എം.എസ്. അഭിനേഷ്, വി. സുല്‍ഫത്ത്, എ. മുഹമ്മദ് മിന്‍ഹാജ് എന്നിവര്‍ നേതൃത്വംനല്‍കി.

 
പുത്തൂര്‍ വി.പി.എ.എം.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സോളാര്‍ പാനല്‍ പ്രവര്‍ത്തിപ്പിച്ച് ബോധവത്കരണം നടത്തുന്നു




December 16
12:53 2017

Write a Comment

Related News