SEED News

മണ്ണറിയാം നാടറിയാം'


വാളക്കുളം: അന്താരാഷ്ട്ര മണ്ണുദിനത്തില് നഗ്‌നപാദരായി വിദ്യാര്ഥികള് മണ്ണുനടത്തം നടത്തി. 
വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേര്ന്നാണ് പരിപാടി നടത്തിയത്. 
'മണ്ണറിയാം നാടറിയാം' എന്ന സന്ദേശത്തിലുള്ള യാത്ര വെന്നിയൂരില്‌നിന്നു തുടങ്ങി തെന്നല, എടരിക്കോട് പഞ്ചായത്തുകളിലൂടെ ആറു കിലോമീറ്റര് ദൂരം സഞ്ചരിച്ചു. മണ്ണു സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്ഥികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
പുതുപ്പറമ്പ് വയലില് നടത്തിയ 'മണ്ണുസംഗമം' കാലിക്കറ്റ് സര്വകലാശാലയിലെ ഡോ. ഉമര് തറമ്മേല് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളായ ജമാലുദ്ദീന്, കെ. അബ്ദുല്ഗഫൂര്, മാതൃഭൂമി സീഡ് കോ -ഓര്‍ഡിനേറ്റര് കെ.പി. ഷാനിയാസ് പി.വി. അബ്ദുറഹ്മാന്, എം.സി. മുനീറ, വി. ഇസ്ഹാഖ്, ഇ.കെ. ആത്തിഫ്, ടി. മുഹമ്മദ്, സി. ജാബിര് തുടങ്ങിയവര് പങ്കെടുത്തു.


December 16
12:53 2017

Write a Comment

Related News