SEED News

മലപ്പുറം:നവഭാരതിൽ കൃഷിത്തോട്ടമൊരുങ്ങുന്നു

കൊണ്ടോട്ടി: നവഭാരത് സെൻട്രൽ സ്‌കൂളിൽ പച്ചക്കറിക്കൃഷിതുങ്ങി. 
സ്‌കൂളിലെ മാതൃഭൂമി 'സീഡ്' യൂണിറ്റായ 'പച്ചപ്പി'ന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനു വിദ്യാർഥികളോടൊപ്പം അധ്യാപകരും പങ്കാളികളായി. നിലമുഴുത് പയർ, മത്തൻ, വെണ്ട, ചീര, തക്കാളിവിത്തുകൾ നട്ടു. നാടൻ പാട്ടുകളുമായി വിദ്യാർഥികൾ ആവേശം പകർന്നു. 
സ്‌കൂൾ ചെയർമാൻ കെ.ടി. മുഹമ്മദ്കുട്ടി, പ്രിൻസിപ്പൽ ഡോ. ജവഹർലാൽ, സീഡ് കോഓർഡിനേറ്റർ പ്രിൻസിദ് സി., സി. സുരേഷ്, പി.കെ. അഷ്‌റഫ്, പി. മിനി, കെ. സൈനബ എന്നിവർ നേതൃത്വംനൽകി.
 

June 21
12:53 2015

Write a Comment

Related News