SEED News

നുച്യാട് സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

 പഠനത്തോടൊപ്പം കൃഷിയിലും മുന്നേറാനുള്ള ഒരുക്കത്തിലാണ് നുച്യാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾ. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കമായി. 
സ്കൂൾവളപ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൃഷിക്ക് തുടക്കമിട്ടത്. ചീരയും പയറും മുളകും വഴുതനയും തക്കാളിയുമെല്ലാം പരിപാലിച്ച് നല്ല വിളവുണ്ടാക്കാനുള്ള തയ്യാറെടുപ്പാണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രഥമാധ്യാപകൻ ഉസ്മാൻ പള്ളിപ്പാത്തും സീഡ് കോ ഓർഡിനേറ്റർ എ.ഷറഫുദ്ദീനും പറഞ്ഞു. കഴിഞ്ഞവർഷം സീഡ് നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹന സമ്മാനം ലഭിക്കുകയുണ്ടായി. കെ.കെ.രാഗേഷ് എം.പി.യിൽനിന്ന്‌ സമ്മാനം ഏറ്റുവാങ്ങിയ സന്തോഷത്തിലാണ് സീഡ് അംഗങ്ങളും അധ്യാപകരും.

December 18
12:53 2017

Write a Comment

Related News