reporter News

സ്കൂളിന് ഭീഷണിയായി ടെലിഫോൺ പോസ്റ്റ്

ചാലപ്പുറം: അച്ചുതൻ ഗേൾസ് ഹയർ സെക്കന്ററി സ്കുളിന് സമീപത്ത് ടെലഫോൺ പോസ്റ്റ് അപകട ഭീഷണിയായി തുടരുന്നു.പകുതിഭാഗം പൊട്ടിയ പോസ്റ്റ് ഇരുവശത്തുനിന്നും വാഹനങ്ങൾ എത്തുമ്പോൾ അപകട സാധ്യത കൂട്ടുകയാണ്. മൊബൈൽ ഫോൺ പ്രചാരണം കൂടിയതോടെ ലാന്റ് ഫോണുകൾ ജനങ്ങൾ ഒഴിവാക്കി. കണക്ഷനില്ലാത്ത ടെലിഫോൺ പോസ്റ്റുകൾ ഇപ്പോഴും പലസ്‌ഥലങ്ങളിലും ഗതാഗതതടസത്തിനു കാരണമായി നില്ക്കുകയാണ്
അച്ചുതൻ ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ഉൾപ്പെടേ നാലു സ്കൂളുകളാണ് സമീപത്തുള്ളത്. ആയിരത്തോളം കുട്ടികളാണ് ഈ വഴി ദിവസവും കടന്ന് പോകുന്നത് .ഇത്തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് യാത്രക്കാർ ബിഎസ്എൻഎൽ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആരോപണം ശക്‌തമാണ്.

December 22
12:53 2017

Write a Comment