SEED News

തുണിസഞ്ചികളുമായി സീഡ് ക്ലബ്ബ്


 വടക്കഞ്ചേരി: പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കടകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് വടക്കഞ്ചേരി മദർതെരേസ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തോളം തുണിസഞ്ചികളാണ് വിദ്യാർഥികൾ തുന്നിനൽകിയത്. 
വീട്ടിലുള്ള പഴയ തുണികളുപയോഗിച്ചാണ് സഞ്ചികൾ തുന്നിയത്. സൗജന്യമായാണ് നൽകുന്നതെങ്കിലും ചില കടയുടമകൾ ഒരു സഞ്ചിക്ക് അഞ്ച് രൂപ നിരക്കിൽ നൽകാനും തയ്യാറായി.
കുട്ടികളുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെ തുണിസഞ്ചി ആവശ്യപ്പെട്ട് കടയുടമകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂടകളിൽ പച്ചക്കറിത്തൈകളും വൃക്ഷത്തൈകളും വിൽക്കുന്നത് ഒഴിവാക്കുന്നതിനായി ചെറിയ തുണിസഞ്ചികൾ നിർമിച്ച് നൽകണമെന്നാവശ്യപ്പെട്ടും ആളുകളെത്തിയിട്ടുണ്ട്. 
സീഡ് ക്ലബ്ബ് അംഗങ്ങളായ ഫസിൽ, ഫഹീമ, നിരഞ്ജന, നിവേദിത, അഫ്രീന, ആതിര, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എം. രമാദേവി, പ്രധാനാധ്യാപിക സി. രജനി, അധ്യാപകരായ സാലി, പുഷ്പ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

December 23
12:53 2017

Write a Comment

Related News