SEED News

കാടിന്റെ സംഗീതമറിഞ്ഞ് നടുവട്ടം ജനതാ സ്കൂളിലെ സീഡ് ക്ലബ്ബ്


കൊപ്പം: നിബിഡവനത്തിന്റെ പ്രകൃതിതാളമറിഞ്ഞ് സീഡ് കുട്ടിക്കൂട്ടം. നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ശിരുവാണി വനമേഖലയിലേക്ക് പഠനയാത്ര നടത്തിയത്. 
ശിരുവാണിയിലെ നിത്യഹരിത വനമേഖലകളും കേരളമേട് ഡാമും കുട്ടികൾ സന്ദർശിച്ചു. 
വനംവകുപ്പിലെ സാദിഖ് കുട്ടികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകി. ടോണി തോമസിന്റെ ഫലവൃക്ഷത്തോട്ടവും കുട്ടികൾ സന്ദർശിച്ച് പ്രകൃതി കൃഷിരീതികളുടെ പാഠങ്ങൾ പകർന്നാണ് കുട്ടികൾ മടങ്ങിയത്. 
സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, കെ. പ്രമോദ്, ജെ. നരേന്ദ്രൻ, എൻ.എ. ബീന, രമ്യ, ജയകൃഷ്ണൻ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

December 23
12:53 2017

Write a Comment

Related News