reporter News

കരിമ്പുവളപ്പ് തോട് സംരക്ഷിക്കണം.കുഴൽകിണർ നിർമ്മാണം തടയണം

മുള്ളേരിയ : സമുദ്ര നിരപ്പിൽ നിന്നും വളരെയേറെ ഉയരത്തിലാണ് കാറഡുക്ക പഞ്ചായത്ത് സ്ഥിതി
ചെയ്യുന്നത് .പഞ്ചായത്ത് ആസ്ഥാനമായ മുള്ളേരിയയിൽ കുടിവെള്ളക്ഷാമം എന്ന പ്രതിഭാസം
ആസന്നമായിരിക്കുകയാണ് .കേരളത്തിലെ റവന്യു വകുപ്പും ജലവിഭവ വകുപ്പും കർശനമായ
ഉത്തരവുകൾ ഇറക്കിയിട്ടും കാറഡുക്ക ഗ്രാമ പഞ്ചായത്തിൽ ദിവസവും തലങ്ങും വിലങ്ങും
കുഴൽകിണർ നിർമ്മാണം പൊടിപൊടിക്കുകകയാണ് .
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മുള്ളേരിയ ടൌൺ പരിസരത്തുള്ള കൊല്ലമ്പാറ
,കരിമ്പ് വളപ്പ് ഭാഗത്തു മാത്രം പത്തോളം കിണർ കുഴിച്ചു .400 അടി വരെഎത്തിയിട്ടും
വെള്ളം കിട്ടാതെ ഉപേക്ഷിച്ചതും ഇക്കൂട്ടത്തിലുണ്ട് .ഭൂഗർഭ ജലനിരപ്പ് മൂന്നു അടിവരെ
താഴ്ന്നിട്ടുണ്ടെന്ന പഠന റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് ഈ സംഭവം.
റോഡിൽ ഭീതി പടർത്തികൊണ്ടു അപകടകരമായ രീതിയിൽ
തൊഴിലാളികളെയും കയറ്റികൊണ്ടുള്ള കുഴൽകിണർ വാഹനങ്ങളുടെ പകൽയാത്ര
കുട്ടികളായ ഞങ്ങളെ ഭയപ്പെടുത്തുന്നു .കാസറഗോഡ് ജില്ലാ കളക്ടറുടെ കർശന നിർദേശം
വകവെയ്ക്കാതെയാണ് ഇവരുടെ പ്രവർത്തനം .ഇത് തടയുവാനുള്ള നടപടി പഞ്ചായത്ത്
അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം.
മുള്ളേരിയ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം
നടത്തുന്നത് ഒന്നോ രണ്ടോ ജലനിധി പദ്ധതികൾ മാത്രമാണ് .അവരുടെ
കുഴൽക്കിണറുകളിൽ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ് .തുലാ മഴയുടെ
ലഭ്യത വളരെ കുറവുമാണ് .
ഞങ്ങൾ “സീഡ്” കുട്ടികൾ നടത്തിയ പഠനത്തിൽ മുള്ളേരിയ -കരിമ്പുവളപ്പിൽ
നിന്നും ഉത്ഭവിക്കുന്ന കരിമ്പുവളപ്പ് തോട് സംരക്ഷിച്ചു നിർത്തിയാൽ നഗരത്തിലെയും
സമീപ പ്രദേശത്തെയും കിണറുകളിൽ ജല ലഭ്യത വർധിപ്പിക്കുവാൻ സാധിക്കുമെന്ന്
മനസ്സിലാക്കി .
കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കരിമ്പുവളപ്പ് തോടിനു
കുറുകെ ബ്രിഡ്ജ് കം ബാർ നിർമ്മിച്ചിട്ടുണ്ട് .പ്രസ്തുത സ്ഥലത്തു പലക യിട്ട്
മണ്ണിടുകയാണെങ്കിൽ ഒഴുകി പോകുന്ന വെള്ളത്തെ പിടിച്ചു നിർത്തുവാൻ സാധിക്കും .
അതുമൂലം ഈ പ്രദേശത്തുള്ള കിണറുകളിലും കുളങ്ങളിലും ബോർവെല്ലുകളിലും
ജലനിരപ്പുയർത്തുവാൻ സാധിക്കും .
ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റും മറ്റു അധികാരികളും ഇടപെട്ടു കൊണ്ട്
ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു .
, അഞ്ജലി ബാബു ,

സീഡ് റിപ്പോർട്ടർ, എ യു പി സ്കൂൾ മുള്ളേരിയ

December 23
12:53 2017

Write a Comment